KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പലചരക്കുകടയിൽ മോഷണം: കൗമാരക്കാർ പിടിയിൽ

മുണ്ടക്കയം: വണ്ടൻപതാലിലെ പലചരക്കുകടയുടെ ഓടിളക്കി മോഷണം നടത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ പോലീസ് പിടിയിലായി. കടയിൽ കഴിഞ്ഞദിവസം രാത്രിയിലാണ് മോഷണം നടന്നത്. രാത്രി 11.30-ന് കടയുടെ ഓടിളക്കി അകത്തുകടന്ന ഇവർ കടയിലുണ്ടായിരുന്ന 5000 രൂപയും പാക്കറ്റ് ഭക്ഷണസാധനങ്ങളുമടക്കം ഇരുപതിനായിരത്തോളം രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്. മോഷ്ടിച്ച സാധനങ്ങൾ മുണ്ടക്കയം ടൗണിലെ വിവിധ കടകളിൽ വിൽക്കാൻ ശ്രമിക്കുന്ന വിവരം വ്യാപാരികൾ കട ഉടമയെ അറിയിച്ചു. ഇവർ കുട്ടികളെ പോലീസിന് കൈമാറി. കേസിൽ പോലീസ് അന്വേഷണം നടത്തി വരുകയായിരുന്നു. കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ ഇവരെ ജുവൈനൽ ഹോമിലേക്ക്‌ മാറ്റി.

error: Content is protected !!