KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധവുമായി യു.ഡി.എഫ് ധർണ്ണ

പൊൻകുന്നം : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇന്ധന വില വർദ്ധനവ് ഉൾപ്പെടെയുള്ള ജനവിരുദ്ധ നയങ്ങൾ സാധരണക്കാരുടെ ജനജീവിതം ദുസഹമാക്കിയതിൽ പ്രതിക്ഷേധിച്ച് യു.ഡി.എഫ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി പൊൻകുന്നം സിവിൽ സ്റ്റേഷനു മുൻപിൽ ധർണ്ണ നടത്തി. ജില്ലാ കോൺഗ്രസ് പ്രസിഡന്റ് നാട്ടകം സുരേഷ് സമരം ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം ചെയർമാൻ സി.വി.തോമസ്കുട്ടി അദ്ധൃക്ഷനായിരുന്നു.

കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷിൻസ്പീറ്റർ,പി.എ.ഷെമീർ ,റോണി.കെ.ബേബി, ടി.കെ.സുരേഷ്കുമാർ, ബ്ലോക്ക് പ്രസിഡൻറ്മാരായ ജോതോമസ് പായിക്കാട്ട്, അഭിലാഷ് ചന്ദ്രൻ,
യു.ഡി.എഫ് നേതാക്കളായ പി.എം.സലീം,പി.പി. ഇസ്മായേൽ, ജയകുമാർ കുറിഞ്ഞിയിൽ, എസ്.എം.സേതുരാജ്,
മനോജ് മണിമല, ബാബുക്കുട്ടൻ. കേരള കോൺഗ്രസ് നേതാക്കളായ ബാലു ജി വെള്ളിക്കര, ലാജി തോമസ് എന്നിവർ സംസാരിച്ചു.

error: Content is protected !!