KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജലവിതരണക്കുഴൽ പൊട്ടി; റോഡ് പിളർന്നു

  

ഇടത്തംപറമ്പ് റോഡിൽ ജലവിതരണക്കുഴൽ പൊട്ടി റോഡ് തകർന്നപ്പോൾ

പൊൻകുന്നം: ജലഅതോറിറ്റിയുടെ ജലവിതരണക്കുഴൽ തകർന്ന് റോഡ് തകർന്നു. പൊൻകുന്നം ഇരുപതാംമൈൽ-ഇടത്തംപറമ്പ് റോഡിലാണ് സംഭവം.

റോഡിനടിയിലൂടെ പോകുന്ന കുഴൽ അപ്രതീക്ഷിതമായി തകർന്ന് വെള്ളം കുത്തിയൊഴുകി. കുഴൽത്തകർച്ചയുടെ സമ്മർദ്ദം മൂലം കുഴികളുണ്ടായത് കൂടാതെ മീറ്ററുകളോളം ടാറിങ് പിളർന്നു. ഇതോടെ ജലവിതരണം നിർത്തിവെച്ചു. 

അതോറിറ്റി അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ആവശ്യമായതിലേറെ സമ്മർദത്തിൽ വെള്ളം തുറന്നുവിട്ടതാണ് കുഴൽ പൊട്ടാനിടയാക്കിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. 

കാലപ്പഴക്കം ചെന്ന കുഴലുകളായതിനാൽ മിതമായ സമ്മർദത്തിലാണ് വിതരണത്തിന് വെള്ളം തുറന്നുവിട്ടിരുന്നത്.

error: Content is protected !!