സ്നേഹഗാഥ സംഗമം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന സ്നേഹഗാഥ സംഗമം 25ന് ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ഞിരപ്പള്ളി ലൈബ്രറി കൗൺസിൽ ഹാളിൽ നടക്കും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. ആലുവ യുസി കോളജ് അധ്യാപിക ഡോ. മ്യൂസ് മേരി ജോർജ് മുഖ്യപ്രഭാഷണം നടത്തും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.പി. രാധാകൃഷ്ണൻ നായർ, വർഗീസ് മള്ളാത്ത്, ഡോ. മഞ്ജുഷ പണിക്കർ, എൻ. ചന്ദ്രബാബു, പൊൻകുന്നം സെയ്ദ്, ബി. ഹരികൃഷ്ണൻ, എ.ആർ. മീന എന്നിവർ പ്രസംഗിക്കും.