പൊ​ൻ​കു​ന്ന​ത്ത് നിയന്ത്രണം വിട്ട് ലോ​റി മ​റി​ഞ്ഞു; ഓട്ടത്തിനിടെ ഡ്രൈ​വർ മയങ്ങിയതാണ് അപകടകാരണം എന്ന് അനുമാനിക്കുന്നു

പൊൻകുന്നം : കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ൽ പൊൻകുന്നം 20-ാം മൈ​ലി​ന് സ​മീ​പം ലോ​റി മ​റി​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ആ​ല​പ്പു​ഴ​യ്ക്ക് ക​യ​റു​മാ​യി പോ​യ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ അ​ല്പ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഓട്ടത്തിനിടെ ഡ്രൈ​വർ മയങ്ങിയതാണ് അപകടകാരണം എന്ന് അനുമാനിക്കുന്നു. നി​യ​ന്ത്ര​ണം വി​ട്ട ലോ​റി റോ​ഡി​ന്റെ വ​ശ​ത്തേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. എ​തിർ ദി​ശ​യി​ൽ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ എ​ത്താ​തി​രു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

ലോ​റി​യി​ൽ ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​യാ​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. ദേ​ശീ​യ​പാ​ത​യി​ലെ സ്ഥി​രം അ​പ​ക​ടം ന​ട​ക്കു​ന്ന മേ​ഖ​ല​യാ​ണി​ത്. പൊ​ൻ​കു​ന്നം മു​ത​ൽ കൊ​ടു​ങ്ങൂ​ർ വ​രെ നി​ര​വ​ധി അ​പ​ക​ട വ​ള​വു​ക​ളാ​ണു​ള്ള​ത്. പൊ​ൻ​കു​ന്നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

error: Content is protected !!