KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിദ്യാഭ്യാസ അവാർഡ് ദാനം

മുണ്ടക്കയം: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ സ്‌കൂളുകളിൽനിന്നു എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മുഴുവൻ വിദ്യാർഥികൾക്കും എം.എൽ.എ. പ്രതിഭാപുരസ്‌കാരം നൽകുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അറിയിച്ചു. നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകൾക്ക് പ്രത്യേക അവാർഡും നൽകും.

1504 കുട്ടികളാണ് അവാർഡിന് അർഹത നേടിയത്. നൂറുശതമാനം വിജയം നേടിയ 55 സ്‌കൂളുകൾക്ക് പ്രത്യേക അവാർഡും നൽകും. പദ്ധതിയുടെ നിയോജകമണ്ഡലംതല ഉദ്ഘാടനം ശനിയാഴ്ച 11-ന് കോരൂത്തോട് സി. കേശവൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. 

സി.പി.എം. ഏരിയ സെക്രട്ടറി കെ. രാജേഷ് അധ്യക്ഷനാകും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അവാർഡുകൾ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ മുഖ്യപ്രഭാഷണം നടത്തും.

error: Content is protected !!