KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

“ഗാന്ധിയാണ് മാർഗം”: ഗാന്ധി ജയന്തി ദിനത്തിൽ കോൺഗ്രസ് പദയാത്രയും മാനവമൈത്രി സംഗമവും നടത്തി.

കാഞ്ഞിരപ്പള്ളി : ഗാന്ധി ജയന്തി ദിനത്തിൽ വർഗീയതക്കും മതമൗലിക വാദത്തിനുമെതിരേ “ഗാന്ധിയാണ് മാർഗം” എന്ന മുദ്രാവാക്യമുയർത്തി കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി. കാഞ്ഞിരപ്പള്ളി ഒന്നാം മൈലിൽ നിന്നും ആരംഭിച്ച പദയാത്ര പേട്ടക്കവലയിൽ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് റോണി കെ. ബേബിക്ക് പതാക കൈമാറിക്കൊണ്ട് ഡി സി സി ജനറൽ സെക്രട്ടറി അഡ്വ പി എ ഷെമീർ പദയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. പദയാത്ര സമാപിച്ചതിന് ശേഷം ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും മാനവ മൈത്രി സംഗമവും നടന്നു.

ഡി സി സി അംഗം രഞ്ജു തോമസ്, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ഒ എം ഷാജി, ജി സുനിൽ കുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മാരായ നായിഫ് ഫൈസി, എം കെ ഷെമീർ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മാരായ ബിനു കുന്നുംപുറം, സിബു ദേവസ്യ, പി പി എ സലാം പറയ്ക്കൽ, അബ്ദുൾ ഫത്താ ക്ക്, അജ്മൽ പാറയ്ക്കൽ, ഷെജി പാറയ്ക്കൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിജു പത്യാല, ബ്ലെസി ബിനോയി, സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങളായ നെ സീമ ഹാരിസ്, സുനിജ സുനിൽ, ജോബ് കെ വെട്ടം, തോമസുകുട്ടി ഞള്ളത്തു വയലിൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിനി ജിബു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഫ്സൽ കളരിക്കൽ, ജാൻസി ജോസഫ്, കെ എസ് യു ജില്ലാ സെക്രട്ടറി കെ എൻ നൈസാം, ഉണ്ണി ചെറിയാൻ ചീരംവേലിൽ എന്നിവർ പ്രസംഗിച്ചു. പദയാത്രക്ക് ഷാജി പെരുന്നേപ്പറമ്പിൽ, അൻവർ പുളിമൂട്ടിൽ, അൽ ഫാസ് റഷീദ്, സോജിമോൻ കുരീക്കാട്ടുകുന്നേൽ, രാജേന്ദ്രൻ തെക്കേവയലിൽ, സജി ഇല്ലത്തുപറമ്പിൽ, ഷാജി ആനിത്തോട്ടം, ഓമനക്കുട്ടൻ കൊരട്ടി, റസിലി ആനിത്തോട്ടം, ഹാഷിം പട്ടിമറ്റം, നവാസ് എന്നിവർ നേതൃത്വം നൽകി.

error: Content is protected !!