KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എസ്റ്റേറ്റ് ലയത്തിന് മുകളിൽ മരം വീണ് മൂന്ന് പേർക്ക് പരിക്ക്

മുണ്ടക്കയം: പാരിസൺ ഗ്രൂപ്പിന്റെ ബോയ്സ് കൊടികുത്തി റബ്ബർ എസ്റ്റേറ്റിലെ നാല് ലയങ്ങൾക്ക് മുകളിൽ മരം വീണ് രണ്ട് പേർക്ക് പരിക്കേറ്റു. മണ്ണിടിഞ്ഞും റബ്ബർ അടക്കമുള്ള വൻ മരങ്ങൾ വീണും എസ്റ്റേറ്റിൽ വ്യാപക നാശം ഉണ്ടായി.

തൊഴിലാളികളായ ജോസ് മോൻ, ജിബിൻ, സാബു എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ജോസിന്റെ പശുത്തൊഴുത്ത് മരം വീണ് പൂർണ്ണമായും നശിച്ചു. പശുക്കൾ പരിക്കേൽക്കാതെ രക്ഷപെട്ടു. എസ്റ്റേറ്റിൽ പാട്ടകൃഷി ചെയ്ത ആയിരത്തി അഞ്ഞൂറോളം ഏത്തവാഴകളും നശിച്ചു. അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ച് നീക്കുന്നതിന് കൊക്കയാർ വില്ലേജിൽ നിരവധി തവണ അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടായില്ലന്ന് പാരിസൺ ഗ്രൂപ്പ് മാനേജർ കുര്യൻ ജോർജ് പറഞ്ഞു

error: Content is protected !!