KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ലിജിൻ ലാൽ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ്

ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റായി ലിജിൻ ലാലിനെ നിയമിച്ചു. യുവമോർച്ച മണ്ഡലം പ്രസിഡന്റ്, യുവമോർച്ച ജില്ലാ പ്രസിഡന്റ്, യുവമോർച്ച സംസ്ഥാന സെക്രട്ടറി എന്ന നിലകളിൽ പ്രാഗൽഭ്യം തെളിയിച്ച ലിജിൻ ലാൽ, 2014 മുതൽ ബിജെപി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായി പ്രവർ ത്തിച്ചുവരികയാണ്.

ബി.ജെ.പി ജില്ലാ പ്രസിഡന്റായിരുന്ന നോബിൾ മാത്യുവിന്റെ കാലാവധി കഴിഞ്ഞതോടെയാണ് ലിജിൻ ലാലിനെ പുതിയ ജില്ലാ പ്രസിഡന്റ് ആയി തെരെഞ്ഞെടുത്തത് .
MIB ബിരുദധാരിയായ ലിജിൻ ലാൽ മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം സ്വദേശിയാണ്.
ഭാര്യ : അനുലക്ഷ്മി എസ് നായർ (കെ എസ് ഇ ബി)
മകൻ : പാർത്ഥിവ് നായർ ( 1 ക്ലാസ്സ് വിദ്യാർഥി – ഗായത്രി സ്കൂൾ, പുലിയന്നൂർ, പാലാ)

error: Content is protected !!