ശക്തമായ മഴയും കാറ്റും ; പെരുവന്താനത്ത് 31 വീടുകൾ ഭാഗികമായി തകർന്നു.

മുണ്ടക്കയം ഈസ്റ്റ്: തിങ്കളാഴ്ച ഉണ്ടായ മഴയിൽ പെരുവന്താനത്തുണ്ടായ നാശത്തിന്റെ കണക്കെടുപ്പ് തുടരുന്നു. മരംവീണ് ഒരുവീട് പൂർണമായും മുപ്പതോളം വീടുകൾ ഭാഗികമായും തകർന്നു.

മണ്ണിടിഞ്ഞുവീണും മരങ്ങൾ കടപുഴകിവീണും കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയിൽ നാലര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഗതാഗതതടസ്സം നീക്കി രാത്രി പത്തോടെ വാഹന ഗതാഗതം പുനഃസ്ഥാപിച്ചു.

പെരുവന്താനം പാവനാടിയാൽ വിനോജിന്റെ വീടിന്റെ മേൽക്കൂര തകർന്നുവീണ് വീടിന് മുന്നിൽ പാർക്കുചെയ്ത കാർ ഭാഗികമായി തകർന്നു.

ദേശീയപാതയിലെ ചുഴുപ്പിൽ പാർക്കുചെയ്ത വെട്ടിയാങ്കൽ ജിജിയുടെ കാറിന് മുകളിൽ പ്ലാവ് വീണ് കാർ ഭാഗികമായി തകർന്നു.

മുല്ലയ്ക്കൽ തെയ്യാമ്മ, താന്നിമൂട്ടിൽ ഇബ്രാഹിംകുട്ടി,ചിലമ്പിക്കുന്നേൽ ബാബു, മറ്റക്കാട്ട് ഉഷ ബാലചന്ദ്രൻ, പാണപറമ്പിൽ പ്രകാശ് എന്നിവരുടെ വീടുകൾ ഭാഗികമായും കൊടികുത്തി ലക്ഷം വീട് കോളനിയിലെ പാറയ്ക്കൽ നാസറിന്റെ വീട് പ്ലാവ് വീണ് പൂർണമായും തകർന്നു.

കൃഷിനശിച്ചവർ

നാടാലതറയിൽ യശോധരൻ, തത്തംപാറയിൽ ഇബ്രാഹിംകുട്ടി, അഞ്ചേരി മോളി, പെരുവന്താനം പള്ളിക്കുന്നേൽ ഷാജി, ഡയസ് കീരൻചിറ, ബിനു താഴത്തുവീട്ടിൽ, അജയ് മണിക്കൊമ്പിൽ, വക്കച്ചൻ വിളക്കുന്നേൽ, ജലീൽ നാരകത്തുംകാട്ടിൽ, ഷൈലജ കാപ്പിയിൽ, അഡ്വ.ഒ.എം.എം. ഇബ്രാഹിം, സയ്യനുദ്ദീൻ പുത്തേട്ട്, സന്തോഷ് മുതുകാട്ട്, മുഹമ്മദ് യുസഫ് പുത്തനറയ്ക്കൽ, മധുസൂദനൻ നായർ ശാരദാമഠം, അരുൺകുമാർ മുണ്ടുതോട്ടം, നന്ദകുമാർ മുണ്ടുതോട്ടം, സന്തോഷ് കുമാർ പുഷ്പവിലാസം, ലക്ഷ്‌മിക്കുട്ടി ചിലമ്പുംകുന്നേൽ, ബഷീർ കങ്ങഴപറമ്പിൽ, സിജോ കൊല്ലക്കൊമ്പിൽ, സുബാഷ് വിളയിൽ, സിജു ഇഞ്ചമ്പിള്ളി, സിനാജ് ഖാൻ താന്നിമൂട്ടിൽ എന്നിവരുടെ വാഴ, കപ്പ, റബ്ബർ, പ്ലാവ്, മാവ്, ജാതി, തേക്ക് എന്നീ കൃഷികൾ വ്യാപകമായി നശിച്ചു.

error: Content is protected !!