നവരാത്രി ആഘോഷം
കാഞ്ഞിരപ്പള്ളി: ഇടച്ചോറ്റി സരസ്വതിദേവീ ദിവ്യക്ഷേത്രത്തിൽ നവരാത്രി ആഘോഷവും ദേവീഭാഗവത നവാഹയജ്ഞവും വിദ്യാരംഭവും ആറുമുതൽ 15 വരെ നടത്തും. തന്ത്രി കല്ലാരവേലിൽ ഇല്ലം പരമേശ്വരശർമ മുഖ്യകാർമികത്വം വഹിക്കും. അരൂർ അപ്പൂജിയാണ് യജ്ഞാചാര്യൻ.
ആറിന് രാവിലെ 11-ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ക്ഷേത്രം മുഖ്യകാര്യദർശി സാബുസ്വാമി അധ്യക്ഷത വഹിക്കും. വാഴൂർ തീർഥപാദാശ്രമം സെക്രട്ടറി ഗരുഢധ്വജാനന്ദ തീർഥപാദസ്വാമികൾ അനുഗ്രഹപ്രഭാഷണം നടത്തും. ക്ഷേത്രം മാർഗദർശി ടി.ആർ.രാമനാഥൻ വടക്കൻ പറവൂർ മുഖ്യപ്രഭാക്ഷണം നടത്തും.
എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം അനുമോദിക്കും. ആറിന് വൈകീട്ട് ആറിന് ധ്വജാരോഹണം, 6.30-ന് ദീപാരാധന, ഏഴിന് ആചാര്യവരണം. തുടർന്ന് ദേവീഭാഗവത മാഹാത്മ്യം. ഏഴിന് രാവിലെ 5.30-ന് ഗണപതി ഹോമം, 11.30-ന് പ്രഭാഷണം, ഒന്നിന് പ്രസാദമൂട്ട്, രണ്ടുമുതൽ എല്ലാദിവസവും പാരായണം.
ഒമ്പതിന് രാവിലെ 11.30-ന് പ്രഭാഷണം, 11-ന് രാവിലെ 10.30-ന് ഷഷ്ഠിപൂജ, 13-ന് വൈകീട്ട് നാലിന് കുമാരിപൂജ, ആറിന് പൂജവെയ്പ്. 14-ന് മഹാനവമി രാവിലെ-11-ന് കലശപൂജ, തുടർന്ന് യജ്ഞ സമർപ്പണം, ആചാര്യ ദക്ഷിണ, ധ്വജ അവരോഹണം.
വൈകുന്നേരം ഏഴിന് നൃത്തസന്ധ്യ. 15-ന് രാവിലെ പൂജയെടുപ്പ്, തുടർന്ന് വിദ്യാരംഭം. ക്ഷേത്രമുഖ്യകാര്യദർശി സാബു സ്വാമി, ഡോ. ഗീത അനിയൻ, പുത്തൂർ പരമേശ്വരൻ നായർ, എ.കെ.സുധാകരൻ തുടങ്ങിയവർ വിദ്യാരംഭത്തിന് നേതൃത്വം നൽകും.
പത്രസമ്മേളനത്തിൽ ക്ഷേത്രമുഖ്യ കാര്യദർശി സാബുസ്വാമി, ട്രസ്റ്റ് ഉപദേശക സമിതിയംഗം എസ്.ബിജു, അരുൺ പി.സോമൻ, സോമേഷ്, ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.