KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കനത്തമഴയിൽ വീടിന് നാശം; മൂന്നുവീടുകൾ അപകടാവസ്ഥയിൽ

മുണ്ടക്കയം: കഴിഞ്ഞദിവസത്തെ കനത്തമഴയിൽ ചെളിക്കുഴിയിൽ മണ്ണിടിഞ്ഞുവീണ് വീടിന് നാശം ഉണ്ടായി. 

മറ്റ് മൂന്ന് വീടുകൾ അപകടാവസ്ഥയിൽ. ചെളിക്കുഴി പുത്തൻപുരയ്ക്കൽ ഷാഹിദ ബഷീറിന്റെ വീടിനാണ് ഭാഗികമായി നാശനഷ്ടം ഉണ്ടായത്. ഇവരുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന കല്ലുപുരയ്ക്കൽ സലീമിന്റെ കുടുംബം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. 

ശക്തമായ മഴയിൽ വീടിന് മുകൾഭാഗത്തെ മണ്ണിടിഞ്ഞ് വീണതിനെതുടർന്ന് വീടിന്റെ ശൗചാലയം പൂർണമായും തകർന്നു. മൂന്ന് വീടുകളുടെ സംരക്ഷണഭിത്തി നിലംപൊത്താറായ നിലയിലാണ്. പ്ലാപ്പറമ്പിൽ സജി, പ്ലാപ്പറമ്പിൽ പെണ്ണമ്മ, കമ്മട്ടത്ത് സുശീല ശെൽവം എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലായത്.

error: Content is protected !!