KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കേരളാകോൺഗ്രസ് (എം) ജന്മദിനം: 150 ഇടങ്ങളിൽ പതാക ഉയർത്തി ആഘോഷിക്കും

കാഞ്ഞിരപ്പള്ളി : കേരളാകോൺഗ്രസ് (എം) ന്റെ 57-ാമത് ജന്മദിനത്തോടനുബന്ധിച്ച് പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ 150 ഇടങ്ങളിൽ പതാക ഉയർത്തിക്കൊണ്ട് പതാകദിനാചരണം നടത്തും. പൂഞ്ഞാര്‍ നിയോജകമണ്ഡലതല ഉദ്ഘടാനം കൂവപ്പള്ളിയിൽ കേരളാകോൺഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്‍റ് അഡ്വ. സാജൻ കുന്നത്തിന് പതാക കൈമാറിക്കൊണ്ട് പൂഞ്ഞാർ എം.എൽ .എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്‌ഘാടനം നിർവഹിക്കും. തുടർന്ന് വിവിധ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പതാകദിനാചരണം നടത്തും.

പാറത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 13 ഇടങ്ങളില്‍ പതാക ഉയര്‍ത്തി പതാകദിനം ആചരിക്കും. കേരളാകോണ്‍ഗ്രസ് (എം) പാറത്തോട് മണ്ഡലം പ്രസിഡന്‍റ് ശ്രീ തോമസ് കട്ടയ്ക്കല്‍, ജോണിക്കുട്ടി മഠത്തിനകം, ഡയസ് കോക്കാട്ട്, കെ.പി. സുജീലന്‍, തോമസ് ചെമ്മരപ്പള്ളിയില്‍, അരുണ്‍ ആലയ്ക്കപ്പറമ്പില്‍, ജോളി മടുക്കക്കുഴി, ജോര്‍ഡിന്‍ കിഴക്കേത്തലയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കും.

മുണ്ടക്കയം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 15 ഇടങ്ങളില്‍ പതാക ഉയര്‍ത്തി പതാകദിനം ആചരിക്കും. മണധലം പ്രസിഡന്‍റ് ചാര്‍ളി കോശി, റ്റി.എം. ബേബി, ബേബിച്ചന്‍ പ്ലാക്കാട്ട്, അജി വെട്ടുകല്ലാംകുഴി, പി.എസ് ഹമീദ്, പാപ്പച്ചന്‍ പൊട്ടനാനി, മോളി വാഴപ്പനാടിയില്‍ എന്നിവര്‍ നേതൃത്വം നല്കും.

എരുമേലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 24 ഇടങ്ങളില്‍ പതാക ഉയര്‍ത്തി പതാകദിനം ആചരിക്കും. മണ്ഡലം പ്രസിഡന്‍റ് സഖറിയ ഡോമിനിക് ചെമ്പകത്തിിനാല്‍, ജോബി ചെമ്പകത്തിങ്കല്‍, അഡ്വ. ജോബി ജോസഫ്, സന്തോഷ് കുഴിക്കാട്ട്, അജ്മല്‍, ഫൈസല്‍, മിഥുലാജ് എന്നിവര്‍ നേതൃത്വം നല്കും.

കൂട്ടിക്കല്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 6 ഇടങ്ങളില്‍ പതാക ഉയര്‍ത്തി പതാകദിനം ആചരിക്കും. മണ്ഡലം പ്രസിഡന്‍റ് ബിജോയ് ജോസ്, റ്റി.എസ് മോഹനന്‍, ജെസ്സി ജോസ് എന്നിവര്‍ നേതൃത്വം നല്കും. തിടനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 16 ഇടങ്ങളില്‍ പതാക ഉയര്‍ത്തി പതാകദിനം ആചരിക്കും. മണ്ഡലം പ്രസിഡന്‍റ് ഔസേപ്പച്ചന്‍ വെള്ളൂക്കുന്നേല്‍, വിജി ജോര്‍ജ്ജ്, അബേഷ് അലോഷ്യസ്, മിനി, സാവിയോ, ദേവസ്യാച്ചന്‍ പുളിക്കല്‍, സാബു ചന്ത്രന്‍കുന്നേല്‍, ബെന്നി വട്ടകുന്നേല്‍ എന്നിവര്‍ നേതൃത്വം നല്കും. ഈരാറ്റുപേട്ട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ ഇടങ്ങളില്‍ പതാക ഉയര്‍ത്തി പതാകദിനം ആചരിക്കും. മണ്ഡലം പ്രസിഡന്‍റ് അഡ്വ. ജെയിംസ് വലിയവീട്ടില്‍, തോമസുകുട്ടി മുതുപുന്നയ്ക്കല്‍, സോജന്‍ ആലക്കുളം, അന്‍സാരി പാലിയംപറമ്പില്‍, എ.കെ. നാസര്‍, ലീന ജെയിംസ് എന്നിവര്‍ നേതൃത്വം നല്കും. പൂഞ്ഞാര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 10 ഇടങ്ങളില്‍ പതാക ഉയര്‍ത്തി പതാകദിനം ആചരിക്കും. മണ്ഡലം പ്രസിഡന്‍റ് ജോഷി മൂഴിയാങ്കല്‍, അജിത്ത് അരിമറ്റം, സണ്ണി വാവലാങ്കല്‍, എ.എസ് ആന്‍റണി, തോമസുകുട്ടി കരിയാപുരയിടം എന്നിവര്‍ നേതൃത്വം നല്കും. പൂഞ്ഞാര്‍ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 10 ഇടങ്ങളില്‍ പതാക ഉയര്‍ത്തി പതാകദിനം ആചരിക്കും. മണ്ഡലം പ്രസിഡന്‍റ് ദേവസ്യാച്ചന്‍ വാണിയപ്പുര, ഷോജി അയലുക്കുന്നേല്‍, ജാന്‍സ് വയലുക്കുന്നേല്‍, റോയി വിളക്കുന്നേല്‍, ജെയിംസ് മാറാമറ്റം, റെജി ഷാജി, മാത്യു ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം നല്കും. കോരുത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 6 ഇടങ്ങളില്‍ പതാക ഉയര്‍ത്തി പതാകദിനം ആചരിക്കും. മണ്ഡലം പ്രസിഡന്‍റ് ജോയി പുരയിടത്തില്‍, ചാക്കോ, സണ്ണി വെട്ടുകല്ലേല്‍, കെ.ജെ. ജോസഫ്, സുനില്‍ ടി. ജോസഫ്, ബേബിച്ചന്‍, ഫിലിപ്പ്, എബ്രഹാം എന്നിവര്‍ നേതൃത്വം നല്കും. തീക്കോയി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 11 ഇടങ്ങളില്‍ പതാക ഉയര്‍ത്തി പതാകദിനം ആചരിക്കും. മണ്ഡലം പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ പാംബ്ലാനി, ജോസുകുട്ടി വെട്ടിക്കല്‍, ജോസ് കല്ലൂര്‍, അഡ്വ. ജെസ്റ്റിന്‍ കടപ്ലാക്കല്‍, നോബി, അഡ്വ. ഷില്‍ജി കടപ്ലാക്കല്‍, ജൂവല്‍ എന്നിവര്‍ നേതൃത്വം നല്കും.

error: Content is protected !!