പഠനമികവ് പുലർത്തുന്നവർക്ക് തൊഴിൽ നൽകുവാനുള്ള സെന്റ് ആന്റണീസ് കോളേജിന്റെ ശ്രമം മാതൃകാപരം: അഡ്വ. ഡീൻ കുര്യാക്കോസ് .എം.പി.

കോവിഡ് മഹാമാരിയുടെ കാലത്തും കേരള സർക്കാരുമായി സഹകരിച്ച് പഠന മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് തൊഴിൽ നൽ കുവാനുള്ള സെന്റ് ആന്റണീസ് കോളേജ് പെരുവന്താനത്തിന്റെ ശ്രമങ്ങൾ മാതൃകാപരമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് .എം.പി. ലോകത്താകമാനം തൊഴിൽ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഈ മഹാമാരിയുടെ കാലത്തും വിവിധ തൊഴിൽ ദാദാക്കളെ സംഘടിപ്പിച്ച മിടുക്കരായ വിദ്യാർഥികൾക്ക് തൊഴിൽ നൽകുവാനുള്ള പെരുവന്താനം സെന്റ് ആന്റണീസ് കോളേജിന്റെ ശ്രമങ്ങൾ അഭിനന്ദനീ യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സർക്കാർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും, എംപ്ലോയബിലിറ്റി സെന്ററുമായി സഹകരിച്ച് പെരുവ ന്താ നത്ത് സംഘടിപ്പിച്ച മിനി ജോബ് ഫെയർ ആൻഡ് ക്യാമ്പസ് റിക്രൂട്ട്മെന്റ് ഡ്രൈവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. .
ഇരുപതോളം കമ്പനികളും, അർദ്ധസർക്കാർ സ്ഥാപനങ്ങളും, ബാങ്കുകളും പങ്കെടുത്ത മിനി ജോബ് ഫെയറിൽ 500ലേറെ ഒഴിവുകളിലേക്കാണ് മിനി ജോബ് ഫെയറും ക്യാമ്പസ് റിക്രൂട്ട്മെന്റും സംഘടിപ്പിച്ചത്. കോളേജ് ചെയർമാൻ ബെന്നി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാദർ തോമസ് നെല്ലൂർ കാലായിൽ പറമ്പിൽ അനുഗ്രഹ പ്രഭാഷണവും ജില്ലാ പഞ്ചായത്ത് അംഗം ശ്രീ കെ റ്റി ബിനു മുഖ്യപ്രഭാഷണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കെ വിജയൻ, ശ്രീ ആന്റണി ജേക്കബ് കൊച്ചുപുരയ്ക്കൽ, ശ്രീ ബോബി കെ മാത്യു, ശ്രീ ടിജോമോൻ ജേക്കബ്,ശ്രീ ജോസ് ആന്റണി, ശ്രീമതി ഷാജിത ബീവി എന്നിവർ സംസാരിച്ചു.
