ചേനപ്പാടി കടവനാൽകടവ് പാലം തെന്നിമാറി
ചേനപ്പാടി കുറ്റിക്കാട്ടുകാവ് ക്ഷേത്രം മുങ്ങിപ്പോയതിനുശേഷം പ്രളയജലമിറങ്ങിയപ്പോൾ നടപ്പന്തൽ തകർന്നുവീണ നിലയിൽ
ചേനപ്പാടി കടവനാൽകടവ് പാലത്തിന്റെ ഒരുഭാഗം തെന്നിമാറിയ നിലയിൽ
ചേനപ്പാടി: മണിമലയാറ്റിൽ പ്രളയജലത്തിൽ ഒഴുകിയെത്തിയ മരങ്ങൾ ഇടിച്ച് ചേനപ്പാടി കടവനാൽകടവ് പാലം തെന്നിമാറി. പാലത്തിന്റെ ഒരു സ്പാൻ രണ്ടടിയിലേറെ നീങ്ങി. കൈവരികൾക്കും നാശമുണ്ട്.
പാലം ബലക്ഷയത്തിലായതോടെ വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. പാലത്തിൽ ഇതിനുമുൻപൊരിക്കലും വെള്ളം കയറിയിട്ടില്ല. ഇത്തവണ ഇതിന് മുകളിലൂടെ വെള്ളം കയറിയതോടെ പരിസരത്തെ വീടുകളും വെള്ളത്തിലായിരുന്നു.
സമീപത്തെ കുറ്റിക്കാട്ടുകാവ് ക്ഷേത്രം പൂർണമായും മുങ്ങി. ക്ഷേത്രത്തിന്റെ നടപ്പന്തലുൾപ്പെടെയുള്ള ഭാഗം പൊളിഞ്ഞുവീണു.