പ്രളയം തകർത്ത അഞ്ചിലിപ്പ അഭയഭവനിൽ മന്ത്രി വി എൻ വാസവൻ സന്ദർശനം നടത്തി..
കാഞ്ഞിരപ്പള്ളി: ഏതാനും ദിവസങ്ങൾക്ക് മുൻപുണ്ടായ യ വെള്ളപ്പൊക്കത്തിൽ വലിയ തോതിൽ നാശനഷ്ടമുണ്ടായ അഞ്ചിലിപ്പ അഭയഭവൻ, സഹകരണ, രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചു. അഭയഭവനുണ്ടായ നാശനഷ്ടങ്ങളെല്ലാം വിലയിരുത്തുകയും ആവശ്യമായ സഹായങ്ങൾ നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. അഞ്ചിലിപ്പ പാലത്തിനുണ്ടായ കേടുപാടുകളും മന്ത്രി നേരിട്ട് കണ്ടു മനസ്സിലാക്കി. പാലം പുനർനിർമിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വി.എൻ. വാസവൻ പറഞ്ഞു.
ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, അഞ്ചിലിപ്പ പള്ളിവികാരി ഫാ. സെബാസ്റ്റ്യൻ ഉള്ളാട്ട്, പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ , വാർഡംഗം റിജോ വാളന്തറ, സിസ്റ്റർ ശാലിനി സിഎസ്സി എന്നിവരും സ്ഥത്തുണ്ടായിരുന്നു .