KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിന്മയി നായർക്ക് അനുമോദനം

  

ചലച്ചിത്രസംവിധായികയായ പത്താംക്ലാസ് വിദ്യാർഥിനി ചിന്മയി നായരെ കേന്ദ്ര ഫിലിം സെൻസർ ബോർഡംഗം ഡോ. ജെ.പ്രമീളാദേവി പൊന്നാട അണിയിക്കുന്നു 

പൊൻകുന്നം: ചലച്ചിത്രതാരം മോഹൻലാലിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ചെറുസിനിമ റിലീസ് ചെയ്ത് ശ്രദ്ധേയയായ ചിറക്കടവ് എസ്.ആർ.വി.സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിനി ചിന്മയി നായരെ കേന്ദ്ര ഫിലിം സെൻസർ ബോർഡംഗം ഡോ. ജെ.പ്രമീളാദേവി അനുമോദിച്ചു. ബി.ജെ.പി.സംസ്ഥാന ഉപാധ്യക്ഷകൂടിയായ പ്രമീളാദേവി ചിന്മയിയെ പൊന്നാട അണിയിച്ചു.

നല്ല സിനിമയെ സ്നേഹിക്കുന്നവർ കാഞ്ഞിരപ്പള്ളി താലൂക്ക് കേന്ദ്രമായി ഫിലിം സൊസൈറ്റി രൂപവത്കരിക്കണമെന്നും അതിന് എല്ലാ പിന്തുണയും നൽകുമെന്നും പ്രമീളാദേവി പറഞ്ഞു. ബി.ജെ.പി.ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി.ഹരിലാൽ, പഞ്ചായത്തംഗം അഭിലാഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!