KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഏന്തയാർ സെന്റ് ജൂഡ് പള്ളിയിൽ യൂദാശ്ലീഹായുടെ തിരുനാളും അജപാലന മന്ദിര വെഞ്ചരിപ്പും

ഏന്തയാർ: സെന്റ് ജൂഡ് പള്ളിയിൽ യൂദാശ്ലീഹായുടെ തിരുനാളിന് ശനിയാഴ്ച തുടക്കമാകും. വൈകീട്ട് നാലിന് പുതിയ അജപാലന മന്ദിരത്തിന്റെ വെഞ്ചരിപ്പ് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിർവഹിക്കും. 25-ന് കുരിശടി വെഞ്ചരിപ്പുകർമം മാർ മാത്യു അറയ്ക്കൽ നിർവഹിക്കും. 27-ന് ആദ്യ കുർബാന സ്വീകരണം, 28-ന് തിരുനാൾ പ്രദക്ഷിണം എന്നിവ നടക്കും.

ഏന്തയാർ വിശുദ്ധ യൂദാശ്ലീഹായുടെ ദേവാലയത്തിലെ തിരുനാൾ ശനിയാഴ്ച മുതൽ 28 വരെ തീയതികളിൽ നടത്തും. ശനി -20 – ന് വൈകുന്നേരം നാലിന് കൊടിയേറ്റ് .തുടർന്ന് 4.15 ന് – കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന നൊവേന, 5.30 – ന് മാർ ജോസ് പുളിക്കൽ പുതിയതായി നിർമ്മിച്ച അജപാലന മന്ദിരത്തിന്റെ വെഞ്ചിരിപ്പ് കർമ്മം നിർവഹിക്കും.

ഞായർ 21-ന് രാവിലെ ഒൻപതിന് വിശുദ്ധ കുർബാന നൊവേന വികാരി ജനറൽ റവ ഡോ കുര്യൻ താമരശ്ശേരിയും ,വൈകുന്നേരം 4 30ന് ഫാ: സ്റ്റാൻലി പുള്ളോലിക്കലും അർപ്പിക്കും. 22ന് രാവിലെ 6.30 -ന് ഫാദർ സേവ്യർ കൊച്ചുപറമ്പിലും, വൈകിട്ട് 4 30ന് ഫാദർ തോമസ്പൂത്താനികുന്നേലും, 23ന് വൈകിട്ട് 4. 30ന് ഫാദർ ജേക്കബ് തൈയാട്ട് ശ്ശരിയും ,24 ന് വൈകുന്നേരം 4. 30ന് ഫാ: ജിനോ വാഴയിലും വിശുദ്ധ കുർബാനയും നൊവേനയും അർപ്പിക്കും.

25ന് വൈകിട്ട് നാലിന് ബിഷപ്പ് മാർ മാത്യു അറയ്ക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും തുടർന്ന് അഞ്ചിന് വിശുദ്ധ യൂദാശ്ലീഹായുടെ നാമത്തിൽ ഉള്ള കുരിശടിയുടെ വെഞ്ചരിപ്പ് കർമ്മവും നിർവഹിക്കും,

26ന് രാവിലെ 6.30 ന് ഫാ: സെബാസ്റ്റ്യൻ മുതുപ്ലാക്കലും , വൈകിട്ട് 4. 30ന് ഫാദർ ജിൻസ് തടത്തിലും 27ന് രാവിലെ ഏഴിന് ഫാദർ ജോർജ് ആലുങ്കലും , വൈകിട്ട് 4. 30ന് ഫാദർ മാത്യു പുതുമനയും 28ന് രാവിലെ 9ന് ഫാദർ ആഗസ്റ്റിൻ പുതുപ്പറമ്പിലിന്റെയും കാർമികത്വത്തിൽ തിരുനാൾ കുർബാന നടത്തും

28ന് വൈകിട്ട് 4. 30ന് ഫാദർ ഡൊമിനിക് മണ്ണിപറമ്പിലിന്റെ കാർമികത്വത്തിൽ തിരുനാൾ കുർബാനയും നൊവേനയും തുടർന്ന് ആറിന് തിരുനാൾ പ്രദക്ഷിണം നടക്കും. 27ന് ആദ്യകുർബാന സ്വീകരണം.

error: Content is protected !!