KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തടിലോറി തലകീഴായി മറിഞ്ഞു; ലോറിക്കടിയിൽ പെട്ടവരെ രക്ഷപ്പെടുത്തി.

പൊൻകുന്നം : : പൊൻകുന്നം-പുനലൂർ ഹൈവേയിലെ എസ്.ആർ .വി.വളവിൽ തടിലോറി മറിഞ്ഞു. ലോറിക്കടിയിൽ പെട്ട ഡ്രൈവറെയും ക്ലീനറെയും പ്രദേശവാസികളും അഗ്നിരക്ഷാസേനാംഗങ്ങളും ചേർന്ന് രക്ഷപെടുത്തി. ഡ്രൈവർ പെരുനാട് സ്വദേശി ശ്രീജിത്തിന് കാര്യമായ പരിക്കുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി 11 മണിയോടെയാണ് റാന്നിയിൽ നിന്ന് പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന ലോറി മറിഞ്ഞത്. എസ്.ആർ.വി.ജങ്ഷനിലെ കൊടുംവളവിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡരികിലെ ക്രഷ് ബാരിയർ തകർത്തുകൊണ്ട് മറിയുകയായിരുന്നു. റബ്ബർ ത്തടി കയറ്റിവന്ന ലോറിയാണ്. ഡ്രൈവർ ശ്രീജിത്തും സഹായിയും ലോറിക്കടിയിൽ പെട്ടു. കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും ചേർന്ന് ലോറിയുടെ ക്യാബിൻ പൊളിച്ച് ഇരുവരെയും പുറത്തെത്തിച്ചു.

error: Content is protected !!