KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പുണ്യം പൂങ്കാവനം പ്രവർത്തകരെ ആദരിച്ചു

എരുമേലി: പുണ്യം പൂങ്കാവനം പ്രവർത്തകരെ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ആദരിച്ചു. തീർഥാടനകേന്ദ്രങ്ങൾ വൃത്തിയോടെ കാക്കാനും സമൂഹത്തെയും ഭക്തരെയും ബോധവത്കരിക്കാനും പദ്ധതിയിലൂടെ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും എം.എൽ.എ. അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പളളി ഡെപ്യൂട്ടി തഹസീൽദാർ എ.വി. അമ്പിളി യോഗത്തിൽ അധ്യക്ഷത വഹിച്ചു. പുണ്യം പൂങ്കാവനം കോ-ഓർഡിനേറ്റർമാരായ അശോക് കുമാർ, എം.എസ്.ഷിബു, എരുമേലി എസ്.ഐ. എം.എസ്.അനീഷ്, ശരത്ത്, രജിത്ത് കുമാർ, നവാസ്, എം.കെ.ശശി, നിജിൽ, വിഷ്ണു ഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു. 

സേവന ക്യാമ്പ് തുടങ്ങി

എരുമേലി: തീർഥാടകർക്കായി എരുമേലിയിൽ ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ സേവന ക്യാമ്പും അന്നദാനവും തുടങ്ങി. അഖിലേന്ത്യാ സംഘടനാ സെക്രട്ടറി വി.കെ.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. 

ഭക്തർക്കായുള്ള കുടിവെള്ള വിതരണം ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ടി.അശോക് കുമാർ അധ്യക്ഷത വഹിച്ചു. സ്വാമി സത് സ്വരൂപാനന്ദ സരസ്വതി, മനോജ് എസ്‌.നായർ, അമ്പോറ്റി കോഴഞ്ചേരി, മുജീബ് റഹ്മാൻ, എം.ജി.രവീന്ദ്രൻ, എം.എസ്.ഷിബു, കെ.വിജയകുമാർ, സുരേഷ് കരിമ്പനാക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!