KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ലാബ് കെട്ടിടം ഉദ്ഘാടനം

ചേനപ്പാടി: ആർ.വി.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ലാബ് ബ്ലോക്കിന്റെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് നിർവഹിച്ചു. എം.എൽ.എ.യുടെ ആസ്തി വികസനഫണ്ടിൽനിന്ന് 1.22 കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന കെട്ടിടത്തിന്റെ ഭാഗമായാണ് ലാബ് കെട്ടിടം പൂർത്തിയാക്കിയത്.

ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി ചെയർപേഴ്‌സൺ ജെസി ഷാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജോളി ഫ്രാൻസിസ്, പഞ്ചായത്തംഗങ്ങളായ സിന്ധു സോമൻ, നിസ സലിം, പ്രിൻസിപ്പൽ ജെ.റാണി, പ്രഥമാധ്യാപിക കെ.സുധ, റോസമ്മ ആഗസ്തി, വി.ജി.ശാലിനി റാണി, മഞ്ജുള, ഇ.കെ.ബിജുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!