KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊൻകുന്നത്തെ 12 പച്ചക്കറിക്കടകളിൽ പരിശോധന; പച്ചക്കറിക്ക് അമിതവില ഈടാക്കിയാൽ കുടുങ്ങും

പൊൻകുന്നം: പട്ടണത്തിലെ 12-പച്ചക്കറിക്കടയിൽ സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. അമിതവില, വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കൽ തുടങ്ങിയ പരാതികൾ ഉയർന്നതിനെത്തുടർന്നാണ് നടപടി.

വിലവിവരപ്പട്ടിക പൊതുജനങ്ങൾക്ക് കാണാനാവും വിധം വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് നിർദേശം നൽകി. പലകടകളിലും വിലവിവരം എഴുതാത്ത ബോർഡുകൾ മാത്രമാണ് കണ്ടെത്തിയത്. താലൂക്ക് സപ്ലൈ ഓഫീസർ ടി.ജി.സത്യപാൽ, റേഷനിങ് ഇൻസ്‌പെക്ടർമാരായ ടി.സയർ, ടി.ബി.രശ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അമിതവില, തൂക്കത്തിലെ വെട്ടിപ്പ് തുടങ്ങിയവക്കെതിരേയും നടപടിയുണ്ടാവും. വരും ദിവസങ്ങളിൽ അളവുതൂക്കവിഭാഗം, പോലീസ്, സിവിൽ സപ്ലൈസ് തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിൽ മുഴുവൻ കടകളിലും പരിശോധനയുണ്ടാവും.

error: Content is protected !!