KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ കേരളാ കോൺഗ്രസ് എമ്മിൽ ചേർന്നവരെ സ്വീകരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ അനുമോദിച്ചു

എരുമേലി : വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും കേരളാ കോൺഗ്രസ് എമ്മിൽ ചേർന്ന 250 ഓളം പേരെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സ്വീകരിച്ച് അനുമോദിച്ചു. ഇവർ ക്ക് അംഗത്വം നൽകിയ സമ്മേളനം തുമരംപാറയിൽ മന്ത്രി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സക്കറിയ ഡൊമിനിക് ചെമ്പകത്തുങ്കൽ അധ്യക്ഷത വഹിച്ചു. പ്രവർത്തകർക്കുള്ള അംഗത്വം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വിതരണം ചെയ്തു. റാന്നി എംഎൽഎ പ്രമോദ് നാരായണൻ മുഖ്യപ്രഭാഷണം നടത്തി.

സണ്ണി തെക്കേടം, സാജൻ കുന്നത്ത്, തോമസുകുട്ടി മുത്തുപുന്നക്കൽ, സോജൻ ആലക്കുളം, ഷൊജി അയല്ക്കുന്നേൽ, അഡ്വ ജോബി നെല്ലോലിപൊയ്ക, സന്തോഷ് കുഴിക്കാട്, ബേബി കണ്ടത്തിൽ, ജെയ്സൺ കുന്നത്തുപുരയിടം, തങ്കച്ചൻ കാരക്കാട്, ലിൻസ്‌ വടക്കേൽ, ടി വി തോമസ്, ബിനു തത്തകാട്, ടോം കാലപ്പറമ്പിൽ, സോണി , ഫൈസൽ, അജ്മൽ മലയിൽ , മിദ്‌ലാജ് , അനസ് പ്ലാമൂട്ടിൽ, മാത്യൂസ് വെട്ടുകല്ലാംകുഴി, തോമസ് ചെമ്മരപ്പള്ളിൽ എന്നിവർ സംസാരിച്ചു.

error: Content is protected !!