കാ​റി​ടി​ച്ചു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലിരുന്നയാൾ മരിച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​റി​ടി​ച്ചു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചെ​റു​വ​ക്കാ​ട് എ.​വി. റാ​ഫേ​ല്‍( ബേ​ബി​ച്ച​ന്‍-71) മരിച്ചു. ഡി​സം​ബ​ര്‍ 30ന് ​മൂ​ലേ​പ്ലാ​വ് – കൊ​ടു​ങ്ങൂ​ര്‍ റോ​ഡി​ല്‍ അ​ടാ​മ​റ്റ​ത്തി​നു സ​മീ​പ​ം വ​ഴി​യ​രി​കി​ലൂ​ടെ ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന റാ​ഫേ​ലി​നെ പി​ന്നി​ലൂ​ടെ എ​ത്തി​യ കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കേ ഇ​ന്ന​ലെ മ​രി​ച്ചു.

സം​സ്‌​കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ചി​റ​ക്ക​ട​വ് താ​മ​ര​ക്കു​ന്ന് സെ​ന്‍റ് ഇ​ഫ്രേം​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ ഗ്രേ​സി​ക്കു​ട്ടി പ​യ്യ​മ്പ​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ള്‍: മാ​ജി (ബം​ഗ​ളൂ​രു), മാ​ര്‍​ട്ടി​ന്‍. മ​രു​മ​ക​ന്‍: മ​നു തോ​മ​സ് ചേം​ബ്ലാ​നി( ബം​ഗ​ളൂ​രൂ).

error: Content is protected !!