ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ക്ല​സ്റ്റ​ര്‍ ഓ​ഫീ​സ്; ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ര്‍​ത്തീ​ക​രി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: കേ​ര​ള സ​ര്‍​ക്കാ​ര്‍ ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ക്ല​സ്റ്റ​ര്‍ ഓ​ഫീ​സ് പൊ​ന്‍​കു​ന്നം സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ര്‍​ത്തീ​ക​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി, വാ​ഴൂ​ര്‍ എ​ന്നീ ബ്ലോ​ക്കു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന 13 പ​ഞ്ചാ​യ​ത്തു​ക​ൾ ഈ ​ഓ​ഫീ​സ് പ​രി​ധി​യി​ൽ വ​രും. ഉ​ൾ​നാ​ട​ന്‍ മ​ത്സ്യ​കൃ​ഷി പ്രോ​ത്സാ​ഹ​നം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി, സു​ഭി​ഷ​കേ​ര​ളം പ​ദ്ധ​തി, പ്ര​ധാ​ന​മ​ന്ത്രി മ​ത്സ്യ സ​മ്പാ​ദ്യ യോ​ജ​ന തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ വ​ഴി ശു​ദ്ധ​ജ​ല മ​ത്സ്യ​കൃ​ഷി, പാ​റ​ക്കു​ള​ത്തി​ൽ കൂ​ട്ട കൃ​ഷി, ബ​യോ ഫ്ലോ​ക്ക് മ​ത്സ്യ​കൃ​ഷി, റീ ​സ​ര്‍​ക്കു​ലേ​റ്റ​റി അ​ക്വാ​ക​ൾ​ച്ച​ര്‍ സി​സ്റ്റം (ആ​ർ​എ​എ​സ്), വീ​ട്ടു​വ​ള​പ്പി​ൽ പ​ടു​താ​ക്കു​ള​ത്തി​ലെ മ​ത്സ്യ​കൃ​ഷി തു​ട​ങ്ങി​യ കൃ​ഷിരീ​തി​ക​ൾ 40 ശ​ത​മാ​നം സ​ബ്സി​ഡി നി​ര​ക്കി​ൽ ല​ഭി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള സേ​വ​ന​ങ്ങ​ൾ ഈ ​ഓ​ഫീ​സി​ൽനി​ന്നു ല​ഭ്യ​മാ​ണെ​ന്ന് ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ് അ​റി​യി​ച്ചു.

error: Content is protected !!