KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്‌ത്രീയെ കബളിപ്പിച്ച് പണം തട്ടിയ ആൾ പിടിയിൽ

  

മിഥുൻ 

കാഞ്ഞിരപ്പള്ളി: ബന്ധുവാണെന്ന വ്യാജേന സ്‌ത്രീയെ വിളിച്ച്‌ പണം തട്ടിയയാൾ പിടിയിൽ. കണ്ണൂർ, തളിപ്പറമ്പ്, കരിമ്പം പുന്നത്ത് വീട്ടിൽ പി. മിഥുനെയാണ്‌ കാഞ്ഞിരപ്പള്ളി പോലീസ്‌ പിടികൂടിയത്‌. 

ഭാര്യയ്ക്ക് അസുഖം കൂടുതലാെണന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പരാതിക്കാരിയുെട മകന്റെ സുഹൃത്തിന്റെയും പരാതിക്കാരിയുെട സഹപ്രവർത്തകന്റെയും അക്കൌണ്ടിൽനിന്നം 1,27,000-രൂപ തട്ടിെയടുത്ത് കർണാടകയിൽ ഒളിവിൽ താമസിക്കുകയായിരുന്നു ഇയാളെന്ന്‌ പോലീസ്‌ അറിയിച്ചു. 

ജില്ലാ പോലീസ്‌ മേധാവി ഡി.ശിൽപയുടെ നിർദേശപ്രകാരം കാഞ്ഞിരപ്പള്ളി െഡപ്യൂട്ടി േപാലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി സബ്ബ് ഇൻസ്‌പെക്ടർ നജീബ് െക.എ., അസി.സബ് ഇൻസ്‌പെക്ടർ അനിൽേതാമസ്, സി.പി.ഒ. ബിേനാ കെ.രമേശ്‌ എന്നിവർ ബെംഗളൂരു യശ്വന്ത്‌നഗറിൽ നിന്നാണ്‌ പ്രതിയെ പിടികൂടിയത്‌.

error: Content is protected !!