KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്‍റ് ജോസഫ് പള്ളിയിൽ തിരുനാളിന് കൊടിയേറി..

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്‍റ് ജോസഫ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്‍റെ തിരുനാളിന് തുടക്കമായി. ഫെബ്രുവരി 17 മുതൽ 20 വരെയാണ് തിരുനാൾ നടക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം 4.15ന് ഇടവക വികാരി ഫാ. സേവ്യർ കൊച്ചുപറമ്പിൽ തിരുനാളിന് കൊടിയേറ്റി.

17ന് വൈകുന്നേരം 4.45ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന – സഹവികാരി ഫാ. ജോസഫ് തടത്തിൽ, ആറിന് ജപമാല പ്രദക്ഷിണം. 18ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന – ഫാ. മാത്യു പന്തിരുവേലിൽ തുടർന്ന് മരിച്ചവർക്കുവേണ്ടിയുള്ള പ്രാർഥന. 19ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന – ഫാ. സെബാസ്റ്റ്യൻ കിളിരൂപറന്പിൽ, ആറിന് പ്രദക്ഷിണം. തിരുനാൾ ദിനമായ 20ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന – ഫാ. സേവ്യർ കൊച്ചുപറന്പിൽ, 10ന് വിശുദ്ധ കുർബാന – ഫാ. ജോസഫ് തടത്തിൽ, വൈകുന്നേരം നാലിന് തിരുനാൾ കുർബാന – ഫാ. വർഗീസ് പേഴുംകാട്ടിൽ, ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ, വൈകിട്ട് ആറുമണിക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണം

error: Content is protected !!