പാറത്തോട് ചിറഭാഗം ഭൂവനേശ്വരി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം
പാറത്തോട് : പാറത്തോട് ചിറഭാഗം ശ്രീ ഭൂവനേശ്വരി ദേവിയുടെ ക്ഷേത്രത്തിൽ പതിനഞ്ചാമത് പൊങ്കാല മഹോത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തി. രാവിലെ 10-50 ന് പണ്ടാര അടുപ്പിൽ മേൽശാന്തി ബ്രഹ്മശ്രീ കോയിക്കൽ ഇല്ലത്ത് തുളസീധരൻ പോറ്റി അഗ്നി തെളിയിച്ചതോടെ പൊങ്കാലയ്ക്ക് തുടക്കമായി. നിരവധി സ്ത്രീകൾ ഭക്തിപൂർവ്വം പൊങ്കാല മഹോത്സവത്തിൽ പങ്കെടുത്തു . ഉച്ചയ്ക്ക് 1-20 ന് പൊങ്കാല നിവേദ്യത്തോടെ ചടങ്ങുകൾ സമാപിച്ചു.