KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ഭർത്താവിന് മർദനമേറ്റു . ഒരാൾ അറസ്റ്റിൽ

കാഞ്ഞിരപ്പളളി: ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിന് ഭര്‍ത്താവിനും പിതാവിനും മര്‍ദ്ദനം,വിവരം അറിഞ്ഞെത്തിയ ഫ്‌ളൈം സ്‌ക്വാഡ് എസ്.ഐയ്ക്കും,മര്‍ദ്ദനം,.വ്യാപാരി അറസ്റ്റില്‍

ചോറ്റി ക്ഷേത്രത്തില്‍ ശിവരാത്രി ഉല്‍സവവുമായി ബന്ധപെട്ടു ആരാധന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ യുവതിയായ വീട്ടമ്മയ്ക്കും, ഭര്‍ത്താവിനും, പിതാവിനും സംഭവം അന്വേഷിക്കാനെത്തിയ എസ്.ഐ.യക്കും മര്‍ദ്ദനമേറ്റ സംഭവത്തില്‍ ചോറ്റി പുതുപ്പറമ്പില്‍ ജയമോഹന്‍ (ജയന്‍-47)നെയാണ് മുണ്ടക്കയം SHO . എ.ഷൈന്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഇളങ്കാട്,ഞര്‍ക്കാട് സ്വദേശികളായ വടക്കേചെരുവില്‍ ഹരി(34) ഭാര്യ രാഖി(31) ഇവരുടെ പിതാവ് (സോമന്‍(58) എന്നിവര്‍ ക്ഷേത്ര കാവടി ഘോഷയാത്ര കാണാനും ക്ഷേത്ര ദര്‍ശനത്തിനുമാണ് ചോറ്റിയിലെത്തിയത്. അസഹ്യമായ ചൂടുമൂലം രാഖി സമീപത്തെ ജയന്റെ കടയുടെ വരാന്തയില്‍ വിശ്രമിക്കാനിരുന്നപ്പോള്‍ സമീപത്ത് എത്തി ജയന്‍ ഇവരോട് അശ്ലീല ചുവയില്‍ സംസാരിക്കുകയായിരുന്നുവത്രെ. ഇത് ചോദ്യം ചെയ്ത ഹരിയേയും പിതാവിനെയും ജയനും കൂട്ടുകാരനും ചേര്‍ന്നു മര്‍ദ്ദിക്കുകയായിരുന്നു.

്. വിവരം അറിഞ്ഞ് സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഫ്‌ളൈം സ്‌ക്വാഡ് എസ്.ഐ ലാലുവിന്റെ നേതൃത്വല്‍ പൊലീസ് എത്തി സ്റ്റേഷനിലേയ്ക്ക് കൂട്ടികൊണ്ടുവരാന്‍ ശ്രമം നടത്തിയത് കയ്യാങ്കളിയിലായി. പരിക്കേറ്റ എസ്.ഐ. മുണ്ടക്കയത്തും യുവതിയും കുടുംബവും കാഞ്ഞിരപ്പള്ളിയിലും ചികില്‍സ തേടി.

         സംഭവം അറിഞ്ഞു    മുണ്ടക്കയം സി.ഐ. ഷൈന്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം നടത്തി ജയനെ അറസ്റ്റ് ചെയ്തു.കാഞ്ഞിരപ്പളളി കോടതിയില്‍ ഹാജരാക്കി.
error: Content is protected !!