KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എം ജി സർവകലാശാല വടംവലി മത്സരം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ

കാഞ്ഞിരപ്പള്ളി : മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ കോളേജിയേറ്റ് പുരുഷ-വനിതാ വടംവലി മത്സരം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്ക്സ് കോളേജ് മൈതാനത്ത് മാർച്ച് രണ്ട് മൂന്ന് തീയതികളിൽ നടക്കും. സർവകലാശാലയോട് അഫിലിയറ്റ് ചെയ്ത അൻപതോളം കോളജുകളിൽ നിന്നായി ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. പുരുഷ വിഭാഗം മത്സരങ്ങൾ ബുധനാഴ്ചയും വനിതാ വിഭാഗം മത്സരം വ്യാഴവും നടക്കും. അന്തർസർവകലാശാല മത്സരത്തിനുള്ള എം ജി സർവകലാശാല ടീമിനെ ഈ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കുന്നതാണ്.

ബുധനാഴ്ച പുരുഷവിഭാഗം മത്സരങ്ങളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ സീമോൻ തോമസിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ ബാബുക്കുട്ടൻ നിർവഹിക്കുന്നതാണ്. വ്യാഴാഴ്ച നടക്കുന്ന വനിതാവിഭാഗം മത്സരങ്ങളുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.അജിതാ രതീഷ് നിർവഹിക്കുന്നതാണ് .

error: Content is protected !!