KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇരുമ്പൂന്നിക്കര മേഖലയിൽ മറ്റു രാഷ്ട്രീയപാർട്ടികളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന നിരവധിപേർ സിപിഎമ്മിൽ ചേർന്നു

മുക്കൂട്ടുതറ : എരുമേലി പഞ്ചായത്തിലെ ഇരുമ്പൂന്നിക്കര മേഖലയിൽ മറ്റു രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന നിരവധിപേർ
സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. സിപിഐ ലോക്കൽ കമ്മിറ്റിയംഗം സണ്ണി ഉള്‍പ്പെടെ 12 കുടുംബങ്ങളാണ് പാർട്ടിയിൽ ചേർന്നത് . ഇരുമ്പൂന്നിക്കര ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് ഇവരെ മാലയിട്ട് സ്വീകരിച്ചു.

യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം തങ്കമ്മ ജോർജ്കുട്ടി, ഏരിയ സെക്രട്ടറി കെ രാജൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ സി ജോർജ്കുട്ടി, ലോക്കൽ സെക്രട്ടറി എം വി ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.

error: Content is protected !!