പൊൻകുന്നം കൂരാലിയിൽ വാഹനാപകടം : യുവാവ് മരിച്ചു

പൊൻകുന്നം : കൂരാലി – ഒട്ടക്കൽ റോഡിൽ മക്കനാ പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇളംങ്ങുളം ഒട്ടയ്ക്കൽ പാമ്പയ്ക്കൽ വിജയന്റെ മകൻ അരുൺ ( 31പ്ലാക്കാട്ട് കൊടുങ്ങൂർ ) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 11-30 ഓടെയായിരുന്നു അപകടം. പരിക്കേറ്റ അരുണിനെ ഉടൻ തന്നെ പൊൻകുന്നത്ത് സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്ക്കാരം ഇന്നു 4 ന് വീട്ടുവളപ്പിൽ . മാതാവ് സുലോചന ,സഹോദരൻ അജിത് ( മാക്സി വാല്യു കഞ്ഞിരപ്പള്ളി). പൊൻകുന്നം പോലിസ് മേൽ നടപടികൾ സ്വീകരിച്ചു.
