KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഉക്രൈയിനില്‍ കുടുങ്ങിയവരുടെ കുടുംബാംഗങ്ങളെ വീടുകളിലെത്തി ഡോ.എന്‍ .ജയരാജ് എംഎൽഎ ആശ്വസിപ്പിച്ചു

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് പഠനാവശ്യത്തിനായി ഉക്രൈയിനിൽ പോയിരുന്ന വിദ്യാര്‍ത്ഥികളുടെ കുടുബാംഗങ്ങളെ അവരുടെ വീടുകൾ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചതായി ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. മണിമല പഞ്ചായത്ത് പരിധിയില്‍ നിന്നുള്ള വിവിധ വീടുകളാണ് സന്ദര്‍ശിച്ചത്.

റിനോഷ് മിറ്റി തോമസ്, ബെന്‍സി മരിയ സജി, അഫ്‌സാന അഷ്‌റഫ്, അനീറ്റ സെബാസ്റ്റ്യന്‍, മേഘാ മരിയാ തോമസ് എന്നിവര്‍ ആണ് ഉക്രൈയിനില്‍ പഠനത്തിനായി പോയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ മലയാളികള്‍ക്കായി ഏറ്റവും മികച്ച രീതിയില്‍ സഹായസഹകരണങ്ങള്‍ ചെയ്തുവരുന്നുണ്ടെന്നും എംബസിയുമായി ബന്ധപ്പെടുന്നതിനും കഴിവതും വേഗം നാട്ടിലെത്തുന്നതിനുള്ള സഹായങ്ങള്‍ നല്‍കുമെന്നും ചീഫ് വീപ്പ് കുടുംബാംഗങ്ങളെ അറിയിച്ചു.

error: Content is protected !!