KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ക്ഷീരവർദ്ധിനി പലിശരഹിത വായ്പയുടെ ഉദ്ഘാടനം

മണിമല : ജില്ലാ പഞ്ചായത്ത്‌ ക്ഷീര കർഷകർക്കുവേണ്ടി ഏർപ്പെടുത്തിയ ക്ഷീരവർദ്ധിനി പലിശരഹിത വായ്പയുടെ ഉദ്ഘാടനം കടയനിക്കാട് ക്ഷീരോൽപാദന സംഘത്തിലെ അംഗങ്ങൾക്ക് നൽകിക്കൊണ്ട് ജില്ലാ പഞ്ചായത്ത്‌ പോതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ ജെസി ഷാജൻ നിർവഹിച്ചു.

വെള്ളാവൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റ്റി എസ് ശ്രീജിത്ത്‌, ജില്ലാ പഞ്ചായത്ത്‌ അംഗം ഹേമലത പ്രേംസാഗർ , പഞ്ചായത്ത്‌ അംഗങ്ങളായ റോസമ്മ കോയിപ്പുറം, വിനോദ് ജി പിള്ള, സംഘം ഭാരവാഹികളായ ബാബു ലുക്കോസ്, വി കെ കരുണാകരൻ, നിജു സനോജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

error: Content is protected !!