കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിക്ക് സ്വരുമ ചാരിറ്റിബിൾ സൊസൈറ്റി വെയ്റ്റിംഗ് റൂമുകളും മാലിന്യ നിർമ്മാർജ്ജന യൂണിറ്റും നിർമ്മിച്ചുനൽകി
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിൽ സ്വരുമ ചാരിറ്റിബിൾ സൊസൈറ്റി നിർമ്മിച്ചു നൽകിയ വെയ്റ്റിംഗ് റൂമുകളുടെയും മാലിന്യ നിർമ്മാർജ്ജന യൂണിറ്റിന്റെയും ഉദ്ഘാടനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു . കാത്ത് ലാബിനോടും ഓപ്പറേഷൻ തീയറ്ററിനോടും ചേര്‍ന്ന് രോഗികളുടെ കൂട്ടിയിരിപ്പുകാര്‍ക്കായി രണ്ട് ലക്ഷം രൂപ മുടക്കിയാണ് വെയ്റ്റിംഗ് റൂം നിർമ്മിച്ചത് .
സ്വരുമ ചാരിറ്റിബിള്‍ ട്രസ്റ്റ് രക്ഷാധികാരി സ്‌കറിയ ഞാവള്ളിയില്‍, പ്രസിഡന്റ് ജോര്‍ജ് കോര, സെക്രട്ടറി ജോയി മുണ്ടാമ്പള്ളി, വൈസ് പ്രസിഡന്റ് രാജു പ്രണവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, ജില്ലാ പഞ്ചായത്തംഗം ടി.എന്‍. ഗിരീഷ്‌കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, ബി. രവിന്ദ്രന്‍ നായര്‍, പഞ്ചായത്തംഗം ആന്റണി മാര്‍ട്ടിന്‍, സുപ്രണ്ട് ഡോ.എം. ശാന്തി, എച്ച്. അബ്ദുള്‍ ആസീസ്, ഷാജി നല്ലേപറമ്പില്‍, ജോബി കേളിയംപറമ്പില്‍, പി.എസ്. റസാക്ക്, ഷീല, റെജി കാവുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.