KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സർവസിദ്ധി വിനായകക്ഷേത്രത്തിൽ തുലാഭാരത്തട്ട് സമർപ്പണം

എരുമേലി: ശബരിമല തീർഥാടന കേന്ദ്രമായ എരുമേലിയിലെ ഏക ഗണപതിക്ഷേത്രമായ സർവസിദ്ധി വിനായകക്ഷേത്രത്തിൽ പുതുതായി നിർമിച്ച തുലാഭാരത്തട്ട് സമർപ്പണം ഞായറാഴ്ച നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പാറത്തോട് വെച്ചുകുന്നേൽ സൗകാന്ത് വിജയനാണ് പിച്ചള പൊതിഞ്ഞ തുലാഭാരത്തട്ട് സമർപ്പിക്കുന്നത്.

രാവിലെ അഷ്ടദ്രവ്യമഹാഗണപതിഹോമത്തിന് ശേഷം 9.30-നാണ് സമർപ്പണ സമയം. തുടർന്ന് ഡോ. അനില ജി.നായർ ആത്മീയപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് അന്നദാനം ഉണ്ട്. ചെയർമാൻ വി.എസ്.വിജയൻ പാറത്തോട്, വൈസ് ചെയർമാൻ നികുൽ രോഹിത് പനച്ചേപ്പള്ളി, സെക്രട്ടറി കെ.കെ.മുരളീധരൻപിള്ള, ട്രഷറർ മോഹൻദാസ് ശ്രീരംഗം, കെ.വി.എം.എസ്. ജില്ലാ പ്രസിഡന്റ് വി.ആർ.രാജേന്ദ്രൻ, വനിതാ സമാജം ജില്ലാ പ്രസിഡന്റ് പ്രസന്നാ രാജേന്ദ്രൻ തുടങ്ങിയവർ കാര്യങ്ങൾ വിശദീകരിച്ചു.

error: Content is protected !!