KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഹൈറേഞ്ച് എസ്.എൻ.ഡി.പി. യൂണിയൻ ദുരിതബാധിതർക്ക് സഹായം നൽകി

 

മുണ്ടക്കയം: ദുരിതമനുഭവിക്കുന്നവരെ കൈപിടിച്ചുയർത്താൻ എസ്.എൻ.ഡി.പി. യോഗം എന്നും മുന്നിലുണ്ടാകുമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ഹൈറേഞ്ച് യൂണിയൻ മേഖലയിലെ പ്രളയ ബാധിതർക്കുള്ള സഹായധനവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്ലാപ്പള്ളി ശാഖാ വൈസ് പ്രസിഡൻറ് പി.എൻ. മോഹനന് 50,000-രൂപയുടെ ചെക്ക് കൈമാറിയായിരുന്നു ഉദ്ഘാടനം. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അധ്യക്ഷതവഹിച്ചു. ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ.പി. ജീരാജ് ആമുഖ പ്രഭാഷണം നടത്തി. യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. എം. മധു, ബിനേഷ് പ്ലാന്താനത്ത്, എം.പി. സെൻ, ഗിരീഷ് കോനാട്ട്, സുരേഷ് പരമേശ്വരൻ, എം.ഡി. പ്രസാദ്, എൻ.കെ. രമണൻ, എസ്.ഡി. സുരേഷ് ബാബു, എം.വി. അജിത് കുമാർ, ലാലിറ്റ് എസ്.തകിടയേൽ, ഡോ. പി. അനിയൻ, ഷാജി ഷാസ്, കൗൺസിലർമാരായ സി.എൻ. മോഹനൻ, എം.കെ. രാജപ്പൻ ,രാജേഷ് ചിറക്കടവ്, എം.എ. സിനു, പി.എ. വിശ്വംഭരൻ, അനിതാ ഷാജി , സിന്ധു മുരളീധരൻ, എം.വി. ശ്രീകാന്ത്, കെ.റ്റി. വിനോദ്, അഖിൽ ഞാർക്കാട്, വിശ്വാസ് കൊരട്ടിയിൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!