KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

റബ്ബർ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട എൻ ഹരിയെ ആദരിച്ചു

റബ്ബർ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ. ഹരിയെ പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്ത് ആദരിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശ ഗിരീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി ശോഭാ കരന്തലജെ എൻ ഹരിയെ പൊന്നാട അണിയിച്ച് ആദരവ് നൽകി .

ആനിക്കാട് സ്വദേശിയായ എൻ. ഹരി നിലവിൽ ബിജെപി മധ്യമേഖല പ്രസിഡന്റാണ്. ബിജെപി മുന്‍ കോട്ടയം ജില്ലാ പ്രസിഡന്റാണ് അദ്ദേഹം.

മലയാളികളായ എന്‍ കെ പ്രേമചന്ദ്രന്‍ , എന്‍. ഹരി, ജി അനില്‍ കുമാര്‍ എന്നിവരുള്‍പ്പെടെ 16 പേരെ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ അടുത്തകാലത്താണ് റബ്ബര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ചത്. എം പി മാരുടെ പ്രതിനിധി എന്ന നിലയിലാണ് എന്‍ കെ പ്രേമചന്ദ്രന്‍ അംഗമായത്. ജി അനില്‍കുമാര്‍ കര്‍ഷകരുടെ പ്രതിനിധിയായിട്ടാണ് ബോര്‍ഡില്‍ എത്തിയത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി എന്ന നിലയിലാണ് എൻ ഹരി അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.

സംസ്ഥാന വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍, കാര്‍ഷിക വികസന സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍ഖര്‍, തമിഴ്‌നാട് അഡിഷണല്‍ ചീഫ് സെക്രട്ടറി സന്ദീപ് സക്‌സേന, തൃപുരം ഡിഎഫ്ഒ പ്രസന്‍ജിത്ത് ബിശ്വാസ് എന്നിവരും അംഗങ്ങളാണ്. സവര്‍ ധനാനിയാണ് ബോർഡിന്റെ ചെയര്‍മാന്‍

error: Content is protected !!