KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊൻകുന്നത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പൊൻകുന്നം : ദേശീയപാതയിൽ പൊൻകുന്നം പഴയ ചന്തയിൽ സ്വകര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്.വാഴൂർ ഈസ്റ്റ് കണ്ണങ്കരയിൽ ശശിയുടെ മകൻ ആദർശ് (22) ആണ് പരിക്കേറ്റത്.

കൈക്കും നെറ്റിക്കും പരിക്കേറ്റ ഇയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം.കോട്ടയത്തേക്ക് പോവുകയായിരുന്ന തോംസൺ ബസും എതിർ ദിശയിൽ വന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്.ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും കേടുപാടുകൾ പാടുകൾ സംഭവിച്ചു. പൊൻകുന്നം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

error: Content is protected !!