KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓട്ടത്തിനിടയിൽ ഡ്രൈവർ മയങ്ങി.. നിയന്ത്രണം വിട്ട കാർ ക്രാഷ് ബാരിയറിലിടിച്ച് മൂന്ന് പേർക്ക് പരിക്ക്

മണിമല: പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണിമലയ്ക്കും മൂലേപ്ലാവിനുമിടയിൽ നിയന്ത്രണം വിട്ട കാർ ക്രാഷ് ബാരിയറിലിടിച്ച് മൂന്ന് പേർക്ക് പരിക്ക്.
റാന്നി ചെല്ലക്കാട്ട് വാഴക്കുന്നത്ത് സോണി(48), അയൽവാസിയായ സജിനി (49), സജിനിയുടെ മകൾ അശ്വതി (29) എന്നിവർക്കാണ് പരിക്ക് പറ്റിയത്.

ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. നെടുമ്പാശ്ശേരി എയർപോർട്ടിൽ പോയി മടങ്ങും വഴി നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിക്കുകയായിരുന്നു. സോണിയായിരുന്നു വാഹനമോടിച്ചിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നു കരുതുന്നു.
പരിക്കുപറ്റിയവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിമല പോലീസ്, അഗ്നിശമനസേന എന്നിവർ സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.മണിമല പോലിസ് മേൽനടപടികൾ സ്വീകരിച്ചു.

error: Content is protected !!