ഓർമ്മകളുടെ തിരുമുറ്റത്ത് 25 വർഷത്തിനു ശേഷം അവർ ഒത്തുചേർന്നു
കാത്തിരപ്പള്ളി : ഓർമ്മകളുടെ തിരുമുറ്റത്ത് 25 വർഷത്തിനു ശേഷം പാലമ്പ്ര അസംപ്ഷൻ ഹൈസ്കൂളിലെ 1997 എസ്.എസ്.എൽ.സി. ബാച്ച് ഒത്തുചേർന്നു.സരസ്വതി ക്ഷേത്ര തിരുമുറ്റത്ത് പഠിപ്പിച്ച ഗുരുശ്രേഷ്ഠരും വിദ്യാർഥികളും കാൽ നൂറ്റാണ്ടിനു ശേഷം കണ്ടുമുണ്ടിയപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം കൊണ്ട് മണിക്കൂറുകൾ ചെലവഴിച്ച ശേഷമാണ് പിരിഞ്ഞത് . .ഇന്ത്യയിലും വിദേശത്തും അടക്കം വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന എൺപതോളം പൂർവ വിദ്യാർഥികളും അവരുടെ കുടുംബാംഗങ്ങളും 25 ഓളം അധ്യാപകരുമാണ് ഈ ഒത്തുചേരലിന് എത്തിയത്.
തിരുമുറ്റം2022 - എന്ന പേരിൽ സംഘടിപ്പിച്ച ഒത്തുചേരൽ സമ്മേളനത്തിൽ സ്കൂൾ പ്രധാന അധ്യാപകൻ ഫാദർ ജോബി മാത്തൻ കുന്നേല്‍ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാദർ ജോർജ് മറ്റത്തിൽ സംഗമം ഉദ്ഘാടനം ചെയ്തു. തുടർന്ന് അധ്യാപകരും വിദ്യാർഥികളും തങ്ങളുടെ പഴയകാല ഓർമ്മ ചെപ്പ് തുറന്നു . വിദ്യാർഥികൾ തങ്ങളുടെ കുടുംബാംഗങ്ങളോടും കുട്ടികളോടും ഒപ്പം പരസ്പരം പരിചയപ്പെടുവാനും ഓർമ്മകൾ പങ്കുവയ്ക്കുവാനും അവസരം ഒരുക്കി.