KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ ഒഴുക്കിൽ പെട്ടു, ഒരാൾ രക്ഷപെട്ടു, ഒരാൾ മരിച്ചു.. .

കനത്തമഴയിൽ ജില്ലയിൽ വിവിധയിടങ്ങളിൽ വ്യാപക നാശം. മുക്കൂട്ടുതറ പലകക്കാവ് ഭാഗത്ത് , മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്നയാളെ നാട്ടുകാർ രക്ഷപ്പെടുത്തി. കൊക്കനാമറ്റത്തിൽ അദ്വൈത് (28) ആണു മരിച്ചത്. ചാത്തൻ‌തറ ചേന്നമറ്റം സാമുവൽ (27) ആണ് രക്ഷപ്പെട്ടത്. ഞായറാഴ്ച രാത്രി 7.15ന് ആയിരുന്നു സംഭവം.

ചാത്തൻതറയിൽനിന്ന് മുക്കൂട്ടുതറയ്ക്കു പോകാനെത്തിയതായിരന്നു ഇവർ. കൊല്ലമുള കലുങ്കിൽ വെള്ളംകയറിയതോടെ യാത്ര തടസ്സപ്പെട്ടതിനെ തുടർന്ന് പകലക്കാവ് വഴി മുക്കൂട്ടുതറയ്ക്കു പോകുകയായിരുന്നു. പകലക്കാവ് കലുങ്കിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരുന്നു.

ബൈക്കിൽ കലുങ്കിലൂടെയുള്ള യാത്ര നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് ബൈക്കുവച്ച ശേഷം കൈകൾകൂട്ടിപ്പിടിച്ച് നടന്നു പോകുന്നതിനിടെ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. സാമുവലിനെ കണ്ടുനിന്നവർ രക്ഷപ്പെടുത്തി. അദ്വൈത് ഒഴുക്കിൽപ്പെട്ടു. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി.

വെച്ചൂച്ചിറ പോലീസിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ ഒഴുക്കിൽ പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.

.

error: Content is protected !!