KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാറത്തോട് പത്താം വാർഡിൽ മണ്ണിടിച്ചിലിൽ നാശം


പാറത്തോട്: ഗ്രാമപ്പഞ്ചായത്ത് പത്താം വാർഡ് കൂരംതൂക്ക് ആഴംമല മൂർത്തിപതിയിൽ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും മഴവെള്ളപ്പാച്ചിലിലും നാശം. ഉറുമ്പിൽ ജോസി ജേക്കബിന്റെ പുരയിടത്തിലെ കോഴിഫാമിലും കൃഷിയിടത്തിലും വെള്ളംകയറി.

കാട്ടിപുര കുഞ്ഞമ്മയുടെ വീടിന്റെ സംരക്ഷണഭിത്തിയും മഴവെള്ളപ്പാച്ചിലിൽ തകർന്നു. ചെറിയ ഉരുൾപ്പൊട്ടലിന് സമാനമായ രീതിയിലായിരുന്നു വെള്ളമൊഴുക്കെന്ന് പ്രദേശവാസികൾ പറഞ്ഞു. തോട് നിറഞ്ഞൊഴുകി സംരക്ഷണഭിത്തിക്കും നാശം സംഭവിച്ചു.

ആളൊഴിഞ്ഞ തോട്ടത്തിൽ പ്രവർത്തനരഹിതമായി കിടക്കുന്ന പാറമടയുടെ ഭാഗത്തുനിന്നാണ് മണ്ണിടിച്ചിലുണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട്, വാർഡംഗം റോജി മുട്ടത്തുകുന്നേൽ എന്നിവർ സ്ഥലം സന്ദർശിച്ചു.

error: Content is protected !!