KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വഴി വെള്ളത്തിൽപ്പോയി; തോട് കടക്കാൻ മാർഗമില്ലാതെ കുടുംബങ്ങൾ

എരുമേലി: തുമരംപാറ ചപ്പാത്ത് ഭാഗത്തെ കൊച്ചുതോടിന് കുറുകെയുള്ള നാല് നടപ്പാലങ്ങൾ മലവെള്ളപ്പാച്ചിലിൽ തകർന്നുപോയി. തമ്പാമാലി സജീവ്, പാണംകുളം പാപ്പച്ചൻ, ചാക്കോ കാട്ടുമറ്റം, താഴത്താക്കൽ ദാമോദരൻ എന്നിങ്ങനെ നാല് കുടുംബങ്ങളുടെ വഴിയാണ് നഷ്ടപ്പെട്ടത്. വെള്ളംകുത്തിയൊഴുകി സംരക്ഷണക്കെട്ടുകളും തകർന്നു. വീട്ടുകാർക്ക് പുറത്ത് പോകാനും തിരികെയെത്താനും തോടിറങ്ങി കയറേണ്ട അവസ്ഥയാണ്. തോട്ടിൽ വെള്ളമുയർന്നതിനാൽ അപകട സാധ്യതയും ഏറെയാണ്. വിദ്യാർഥികളാണ് ഏറെ വിഷമിക്കുന്നത്.

error: Content is protected !!