KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവം 19 , 20 തിയതികളിൽ കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ

കാളകെട്ടി ; ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ മേളകൾ 2022 ഒക്ടോബർ 19 ,20 (ബുധൻ, വ്യാഴം) തീയതികളിൽ കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ചു നടത്തപ്പെടുന്നു. പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാർഥികളുടെ സൃഷ്ടികളാണ് ശാസ്ത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്നത്.

ഒക്ടോബർ 19 ബുധനാഴ്ച്ച രാവിലെ 09.30 നു സ്‌കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കേരളാ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും.

തുടർന്ന്, ശാസ്ത്ര ഗണിതശാസ്ത്ര മേളകളും 20-)൦ തീയതി വ്യാഴാഴ്ച സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേളകളും നടത്തപ്പെടുന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 4.00 നു നടക്കുന്ന സമാപന സമ്മേളനത്തിൽ പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്‌ഘാടനവും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അജിതാ രജീഷ് വിജയികൾക്കുള്ള സമ്മാന വിതരണവും നിർവഹിക്കും.

error: Content is protected !!