KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ മരിച്ചവർക്ക് ആദരവ് അർപ്പിച്ചു

കൂട്ടിക്കൽ : 2021 ഒക്ടോബറിൽ ഉണ്ടായ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ അനുസ്മരിച്ച് പഞ്ചായത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.സജിമോൻ അധ്യക്ഷനായി. ആരോഗ്യവകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എസ്.മോഹനൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

ജില്ലാപഞ്ചായത്തംഗം ശുഭേഷ് സുധാകരൻ, അഞ്ജലി ജേക്കബ്, ജെസി ജോസ്, ജോമോൻ ചാക്കോ, രജനി സുധീർ , പി.കെ.സണ്ണി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!