KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിലെ സർക്കാർ അതിഥി മന്ദിരത്തിന്റെ പുതിയ ബ്ലോക്ക് 20 ന് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

എരുമേലി : പിഡബ്യുഡി റസ്റ്റ് ഹൗസിന്റെ പുതിയ ബ്ലോക്ക് 20ന് രാവിലെ പത്തിന് സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഒരു കോടി 70 ലക്ഷം രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ പത്തനംതിട്ട എം പി ആന്റോ ആന്റണി മുഖ്യപ്രഭാഷണം നടത്തും.

406 ചതുരശ്ര മീറ്ററിൽ 1.52 കോടി രൂപ ചെലവിലാണ് നിർമാണം. രണ്ട് നിലകളിലായി നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിന് ഓരോ നിലയിലും രണ്ട് ജനറൽ മുറികളും ഒരു സ്യൂട്ട് മുറിയുമുൾപ്പെടെ ആറ് മുറികളാണ് ഉള്ളത്. പുതിയ ബ്ലോക്കിനോട് ചേർന്നുള്ള പഴയ റസ്റ്റ് ഹൗസിൽ രണ്ട് ജനറൽ മുറികളും ഒരു പൊതുമരാമത്ത് മുറിയും ഒരു വി.ഐ.പി മുറിയും ഉൾപ്പെടെ നാല് മുറികളുണ്ട്. അടുക്കള, ഭക്ഷണമുറി, വർക്ക് എരിയ എന്നിവയുമുൾപ്പെട്ടിട്ടുണ്ട്.

വിശദമായ പ്രോജക്ട് റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയർ ബീന എൽ അവതരിപ്പിക്കും.

പഞ്ചായത്ത്‌ പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി സ്വാഗതം ആശംസിക്കുന്നതും, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം
ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്,
ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ റ്റി. എസ്. കൃഷ്ണകുമാർ, ജൂബി അഷറഫ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനുശ്രീ സാബു, അംഗങ്ങളായ ജസ്നാ നജീബ്, പി. എ ഷാനവാസ്,
നാസർ പനച്ചി, രാഷ്ട്രീയ-സാമൂഹിക രംഗത്തെ നേതാക്കളായ വി. ഐ. അജി, എം.വി. ഗിരീഷ്കുമാർ,
വി.പി സുഗതൻ, ജോബി ചെമ്പകത്തുങ്കൽ,
മഞ്ചു ദിലീപ്, അമ്പിളി സജീവ്, റ്റി. വി. ജോസഫ്, ജോസ് പഴയതോട്ടം, അനസ് പുത്തൻവീട്ടിൽ, റസാക്ക് പി.കെ., സലിം വാഴമറ്റം, മോഹനൻ പഴയ റോഡ്, മുജീബ് റഹ്മാൻ, പി. ആർ ഹരികുമാർ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സൂപ്രണ്ടിങ് എഞ്ചിനിയർ ലൈജു എം. തുടങ്ങിയവർ പ്രസംഗിക്കുന്നതുമാണ്.

ഉദ്ഘാടനത്തിന് എരുമേലിയിൽ എത്തിച്ചേരുന്ന മന്ത്രി ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് പിഡബ്ല്യുഡി റോഡുകളുടെ സ്ഥിതി പരിശോധിക്കുന്നതുമാണ്. തീർത്ഥാടനകാലം ആരംഭിക്കുന്നതിന് മുന്നോടിയായി പുതിയ റസ്റ്റ് ഹൗസ് ബ്ലോക്കിൽ ഫർണിച്ചറുകൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അറിയിച്ചു.

error: Content is protected !!