KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.

എരുമേലി : വീടിന് സമീപം റോഡിൽ വെച്ച് ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. എരുമേലി കൊരട്ടി പതാലിൽ പാച്ചുക്കുട്ടപണിക്കർ (90) ആണ് മരിച്ചത്.

ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ എട്ടരയ്ക്ക് വീടിന് സമീപം റോഡിൽ വെച്ച് ആണ് അപകടം. സംസ്കാരം ബുധൻ രാവിലെ 11 ന് കൊരട്ടി ക്ഷേത്രത്തിന്റെ സമീപം മകൻ വിശ്വംഭരന്റെ വീട്ടുവളപ്പിൽ .
ഭാര്യ പരേതയായ മീനാക്ഷി.
മക്കൾ : രാമചന്ദ്രൻ , ചന്ദ്രിക, സദാശിവൻ , ശ്രീദേവി, അമ്പിളി, വിശ്വംഭരൻ, മുരളി, പ്രസാദ്.
മരുമക്കൾ : ബേബി, സദാശിവൻ, പ്രസന്ന, വിക്രമൻ , രവി, ഗീത, റീന, അമ്പിളി.

error: Content is protected !!