KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൂട്ടിക്കലിൽ ടൂറിസം വികസന പദ്ധതികളുടെ ഭാഗമായി വഴിയിട വിശ്രമകേന്ദ്രം തുറന്നു

കൂട്ടിക്കൽ : പ്ലാപ്പള്ളി ചക്കിപ്പാറ – മുതുകോരമല ടൂറിസം വികസന പദ്ധതികളുടെ ഭാഗമായി സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി 24.60 ലക്ഷം രുപ ചെലവിൽ നിർമ്മിച്ച വഴിയിട വിശ്രമകേന്ദ്രം തുറന്നു. കൂട്ടിക്കൽ പഞ്ചായത്തും ജില്ലാ ശുചിത്വമിഷനും ചേർന്ന്‌ പ്ലാപ്പള്ളി ടോപ്പിലാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. പൂഞ്ഞാർ എംഎൽഎ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്‌ഘാടനം ചെയ്തു. .

കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി എസ് സജിമോൻ, ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ, ബിയോജ് ജോസ്, ജെസി ജോസ്, കെ എസ് മോഹനൻ, ജേക്കബ് ചാക്കോ, എം വി ഹരിഹരൻ, രജനി സുധീർ, സിൻ ധൂമുരളീധരൻ, സൗമ്യ ഷെമീർ, കെ ജി അജീഷ്, ആശാ ബീജ, പി കെ മ്പണ്ണി; എം എസ് മണിയൻ, അബ്ദു ആല സംപാട്ട് എന്നിവർ സംസാരിച്ചു.

error: Content is protected !!