KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊൻകുന്നത്ത് കാറപകടം : ദേശീയ പാതയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു

പൊൻകുന്നം : ദേശിയ പാതയിൽ കാർ കുഴിയിലേക്കു മറിഞ്ഞു. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.
ദേശീയ പാത183 ൽ 20-ാം മൈൽ ചിറക്കുഴി വളവിലാണ് അപകടം. കൊടുങ്ങൂർ ഭാഗത്തു നിന്നും പൊൻകുന്നം ഭാഗത്തേക്കു വരുന്നതിനിടെ വളവിൽ ഇന്നലെ രാവിലെ 11 മണിയോടെ എതിരെ വന്ന ബസിനെ മറികടന്ന് വന്ന മറ്റൊരു വാഹനം ഇടിക്കാതിരിക്കാൻ സൈഡൊതുക്കുന്നതിനിടെ കാർ സ്വകാര്യ സ്ഥാപനമായ എസ്എസ് സിമിന്റു വർക്കു ചെച്ചുന്ന 20 അടി താഴ്ചയിലേക്ക് മറിഞ്ഞു വിഴുകയായിരുന്നു. കാറിൽ രണ്ടു പേർ ഉണ്ടായിരുന്നുവെങ്കിലും കാര്യമായ പരിക്കില്ല.. പൊൻകുന്നം പോലിസ് സ്ഥലത്ത് എത്തി.

error: Content is protected !!